12:01am 26 June 2026
NEWS
തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ മോഷണം
25/06/2026  08:00 PM IST
nila
തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ മോഷണം

ചെങ്ങന്നൂർ:  തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിലുള്ള കാണിക്ക വഞ്ചി കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. സംഭവത്തിൽ ചെങ്ങന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം  ആണ്
മോഷണം നടന്നത്. പുലർച്ചെ ക്ഷേത്രത്തിലെത്തിയ വാച്ചർ വഴിവിളക്കുകൾ അണക്കാൻ നോക്കുമ്പോഴാണ് കാണിക്ക വഞ്ചി തുറന്നു കിടക്കുന്നതായി കണ്ടത്. ഉടൻ തന്നെ ഇദ്ദേഹം ക്ഷേത്രം മേൽശാന്തിയെയും തുടർന്ന് ദേവസ്വം അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത നിലയിലാണ്. രണ്ടാഴ്ച മുൻപ് കാണിക്ക ശേഖരിച്ചിരുന്നതിനാൽ വലിയ തുക നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കുന്നത്. എന്നാൽ ഈ ഭാഗത്ത് 
 ക്ഷേത്രത്തിന്റെ ഏറ്റവും മുൻപിലാണ് കവർച്ച ചെയ്യപ്പെട്ട
 വഞ്ചി ഇരിക്കുന്നത്. രാത്രികാലങ്ങളിൽ ഇവിടെ ആളുണ്ടാകാറില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img